1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Sheikh Hasina Passport Updates

ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് ബംഗ്ലാദേശ് റദ്ദാക്കി

Sheikh Hasina
ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് ബംഗ്ലാദേശ് റദ്ദാക്കി. കൂടാതെ ഹസീനക്കൊപ്പം ഭരണകാലത്ത് ഉണ്ടായിരുന്ന എംപിമാര്‍ക്ക് നല്‍കിയിരുന്ന നയതന്ത്ര പാസ്‌പോര്‍ട്ടുകളും റദ്ദ് ചെയ്തു. ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ബംഗ്ലാദേശ് ആഭ്യന്തര വകുപ്പാണ് ഇത് അറിയിച്ചത്.  
 
നയതന്ത്ര പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് ചില രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ യാത്രകള്‍ നടത്താനും നിരവധി ആനുകൂല്യങ്ങള്‍ക്കും അവകാശമുണ്ട്. ബംഗ്ലാദേശിലെ ജനകീയ പ്രക്ഷോഭത്തിനെ തുടര്‍ന്ന് രാജ്യം വിട്ട ഹസീന ഇന്ത്യയിലാണ് ഇപ്പോള്‍ ഉള്ളത്.
അടുത്ത ലേഖനം
നെടുമങ്ങാട് വിനോദ് വധക്കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ