മുക്കുപണ്ടം പണയം വയ്ക്കൽ: സംഘത്തിലെ ഒരാൾ പിടിയിൽ

എ കെ ജെ അയ്യര്‍| Last Updated: ശനി, 10 ഫെബ്രുവരി 2024 (13:24 IST)
തിരുവനന്തപുരം: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുക്കുന്ന സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് പുല്ലമ്പാറ മരുതുമൂട് ചന്തവിള വീട്ടിൽ ഷംനാദ് മകൻ മുഹമ്മദ് യൂസഫ് എന്ന 24 കാരനാണ് പോലീസ് പിടിയിലായത്.

വ്യാജ സ്വർണ്ണത്തിന്റെ ഉറവിടം തമിഴ്‌നാടാണെന്നാണ് പോലീസ് നൽകുന്ന സൂചന. നെടുമങ്ങാട് ഡി.വൈ.എസ.പി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ജില്ലയിലെ വിവിധ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന സംഘത്തിലെ ഒരാളാണ് ഇയാൾ എന്നാണു പോലീസ് പറഞ്ഞത്.

ഇയാളിൽ നിന്ന് വ്യാജ സ്വർണ്ണത്തിൽ നിർമ്മിച്ച 11 ഗ്രാം വീതം തൂക്കമുള്ള രണ്ടു വളകളും കണ്ടെടുത്തു. ഇയാളെ ചോദ്യം ചെയ്തതിൽ പനവൂർ കീർത്തി ഫൈനാൻസ്, വട്ടപ്പാറ സി.പി.ഫണ്ട്, നെടുമങ്ങാട് രേവതി ഫിനാൻസ്, പേരൂർക്കട കൃഷ്ണ ഫൈനാൻസ്, മെഡിക്കൽ കോളേജ് എസ്.കെ.ഫൈനാൻസ് എന്നിവിടങ്ങളിൽ സംഘം മുക്കുപണ്ടം പണയം വച്ചിട്ടുള്ളതായി അറിഞ്ഞിട്ടുണ്ട്.

വളരെ വിദഗ്ധമായി തിരിച്ചറിയാൻ കഴിയാത്തവിധം നിർമ്മിച്ചിട്ടുള്ള ഈ വ്യാജ ആഭരണങ്ങളിൽ 916 മുദ്രയും പതിപ്പിച്ചിട്ടുണ്ട്. സ്വകാര്യ ഫൈനാൻസുകാർ ദേശസാൽകൃത ബാങ്കുകളിൽ ഈ മുക്കുപണ്ടം റീ പ്ലെഡ്ജ ചെയ്തിട്ടും ഇത് മുക്കുപണ്ടമാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :