അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 29,471 പേർക്ക് കൊവിഡ്, 28 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 30
- സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്നു, ഇന്ന് രോഗം സ്ഥിരീകരിച്ചത് 22,524 പേർക്ക്, 14 മരണം
- മൂന്നാം തരംഗത്തിലെ കൊവിഡ് മരണക്കണക്കുകള്‍ രണ്ടാം തരംഗത്തിന് സമാനം: കേരളത്തില്‍ ജനുവരി ഒന്നിനു ശേഷം റിപ്പോര്‍ട്ട് ചെയ്തത് 2107 മരണങ്ങള്
- കൊവിഡ് മൂന്നാം തരംഗത്തില്‍ പത്തുവയസിനു താഴെ ഒന്‍പതുകുട്ടികള്‍ മരിച്ചു
- സംസ്ഥാനത്ത് ഇന്ന് 26,729 പേർക്ക് കൊവിഡ്, 22 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 30%
സുഹൃത്തിനെ രക്ഷിക്കാൻ പാറക്കുളത്തിൽ ചാടിയ പതിനഞ്ചുകാരൻ മുങ്ങിമരിച്ചു
വടകര: പാറക്കുളത്തിൽ മീൻപിടിക്കുന്നതിനിടെ അബദ്ധത്തിൽ കുളത്തിൽ വീണ സുഹൃത്തിനെ രക്ഷിക്കാൻ ഇറങ്ങിയ പതിനഞ്ചുകാരൻ മുങ്ങിമരിച്ചു. എടച്ചേരി കച്ചേരി കുറുമാഞ്ഞി കിഴക്കയിൽ സന്തോഷ് - സുനിത ദമ്പതികളുടെ മകൻ അദ്വൈത് ആണ് മുങ്ങിമരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം ഉണ്ടായത്.
ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് അദ്വൈത്. കുളത്തിൽ വീണ കൃഷ്ണജിത്തിനെ രക്ഷിക്കാൻ അദ്വൈതും മറ്റൊരു സുഹൃത്തായ ദിശാന്തും കുളത്തിലേക്ക് എടുത്തുചാടുകയായിരുന്നു. എന്നാൽ കുട്ടികളുടെ ബഹളം കേട്ട് സമീപത്ത് ആടിനെ മേച്ചു നടക്കുകയായിരുന്ന ഉനക്കനാണ്ടി ബാബു എന്നയാൾ ഓടിവന്നു ദിശാന്തിനെയും വിഷ്ണുജിത്തിനെയും രക്ഷിച്ചു.
എന്നാൽ അദ്വൈത് ഈ സമയം വെള്ളത്തിനടിയിലായിരുന്നു. കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് സ്‌കൂബാ സംഘം എത്തിയ നാട്ടുകാരുടെ സഹോയതോടെ നടത്തിയ തിരച്ചിലിലാണ് അദ്വൈത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

അടുത്ത ലേഖനം