മൂന്നാം തരംഗത്തിലെ കൊവിഡ് മരണക്കണക്കുകള്‍ രണ്ടാം തരംഗത്തിന് സമാനം: കേരളത്തില്‍ ജനുവരി ഒന്നിനു ശേഷം റിപ്പോര്‍ട്ട് ചെയ്തത് 2107 മരണങ്ങള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 7 ഫെബ്രുവരി 2022 (10:01 IST)
കൊവിഡ് മൂന്നാം തരംഗത്തില്‍ പത്തുവയസിനു താഴെ ഒന്‍പതുകുട്ടികള്‍ മരിച്ചു. ഇതില്‍ രണ്ടു നവജാത ശിശുക്കളും ഉള്‍പ്പെടുന്നു. സംസ്ഥാനത്തെ ആകെ മരണം 2107 ആയി ഉയര്‍ന്നിട്ടുണ്ട്. മൂന്നാം തരംഗത്തിന്റെ തീവ്രത കുറയുകയാണെങ്കിലും മരണനിരക്കില്‍ കാര്യമായ കുറവ് ഇല്ല. മരണ നിരക്ക് പത്തിനും 30 ഇടയിലെന്ന തരത്തിലാണ് സര്‍ക്കാര്‍ കണക്കുകള്‍ പുറത്തുവരുന്നത്. ജനുവരി ഒന്നിനു ശേഷമാണ് 2107 മരണങ്ങള്‍ സംഭവിച്ചതെന്നത് ഗൗരവമുള്ളതാണ്. ഇത് രണ്ടാം തരംഗത്തില്‍ സംഭവിച്ച ദുരന്തത്തിന് സമാനതയുള്ളതാണ്.

എന്നാല്‍ സര്‍ക്കാര്‍ പ്രതിദിന മരണകണക്കുകള്‍ കുറയ്ക്കുകയും ബാക്കി മരണക്കണക്കുകള്‍ കഴിഞ്ഞ ദിവസങ്ങളിലേതെന്ന് കാട്ടി കൊവിഡ് തീവ്രതയെ ലഘൂകരിക്കുകയുമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :