യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 8 ഫെബ്രുവരി 2022 (18:49 IST)
വെഞ്ഞാറമൂട്: പുതുതായി പണിതുകൊണ്ടിരിക്കുന്ന വീട്ടിനുള്ളിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വലിയ കട്ടയ്ക്കാൾ ഗണപതിപുരം ആര്യ ഭവനിൽ നന്ദനൻ നായർ - ഇന്ദിരാമ്മ ദമ്പതികളുടെ മകൻ അഖിലേഷ് (22) ആണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.

കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അഖിലേഷിനെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. അഖിലേഷിനെ ഉച്ചമുതൽ കാണാതിരുന്നതിനാൽ പിതാവ് നടത്തിയ അന്വേഷണത്തിലാണ് പുതുതായി പണിതു കൊണ്ടിരിക്കുന്ന കെട്ടിടത്തിന് മുന്നിൽ അഖിലേഷിന്റെ ബൈക്ക് കണ്ടെത്തിയത്.
തുടർന്നുള്ള അന്വേഷണത്തിലാണ് അഖിലേഷിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഏക സഹോദരി ആര്യ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :