1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Death Aluva Thayikkattukara

കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ കുളത്തില്‍ മുങ്ങിമരിച്ചു

Death
ആലുവ: കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. വിടാക്കുഴ ഇലഞ്ഞി കുളത്തില്‍ കുളിക്കാനിറങ്ങിയ പതിമൂന്നുകാരായ രണ്ട് വിദ്യാര്‍ത്ഥികളാണ് മുങ്ങിമരിച്ചത്.
 
കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെയാണ് സംഭവം ഉണ്ടായത്. ആലുവ തായിക്കാട്ടുകര കുന്നത്തേരി തോട്ടത്തില്‍ പറമ്പില്‍ കുജീബിന്റെ മകന്‍ അബ്ദുല്‍ റഹ്മാന്‍, കുന്നത്തേരി ആലുങ്കപ്പറമ്പില്‍ ഫിറോസ് ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് ഫര്‍ദീന്‍ എന്നിവരാണ് മരിച്ചത്.  
 
വീട്ടുകാര്‍ അറിയാത്ത സുഹൃത്തുക്കളായ 6 കുട്ടികള്‍ ചേര്‍ന്നാണ് കുളിക്കാനിറങ്ങിയത്. ആദ്യം കുളിക്കാന്‍ ഇറങ്ങിയ ഇരുവരും മുങ്ങിത്താഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഇവരെ കരയ്ക്കെത്തിച്ചു ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 
അടുത്ത ലേഖനം
സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് ഇഷ്ടംപോലെ തിരഞ്ഞെടുക്കാന്‍ 189 ചിഹ്നങ്ങള്‍