എ കെ ജെ അയ്യര്‍|
Last Modified ശനി, 13 മാര്‍ച്ച് 2021 (17:44 IST)
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് ഇത്തവണ 189 ചിഹ്നങ്ങളാണ് തെരഞ്ഞെടുക്കാന്‍ അനുവദിച്ചിട്ടുള്ളത്. സംഗീത ഉപകരണങ്ങളില്‍ പെടുന്ന ഹാര്‍മോണിയം, ഗ്രാമഫോണ്‍, ഓടക്കുഴല്‍, സിത്താര്‍, വയലിന്‍, ട്രംപെറ്റ് എന്നിവയാണ് ഇവയില്‍ ആദ്യ ലിസ്റ്റില്‍ പെടുന്നത്.
പഴങ്ങളും മധുര പലഹാരപലഹാരങ്ങളും എന്ന ലിസ്റ്റില്‍ ആപ്പിള്‍, മുന്തിരിക്കുല, ചക്ക, പിയര്‍, പഴങ്ങള്‍, പൈനാപ്പിള്‍, തണ്ണിമത്തന്‍, ഐസ്‌ക്രീം, ബിസ്‌കറ്റ്, ബ്രെഡ്, കേക്ക്, മിഠായി എന്നിവയാണുള്ളത്.
ഇതിനൊപ്പം ഉള്ള അടുക്കള സാമഗ്രികള്‍ ഉള്‍പ്പെടുന്ന ലിസ്റ്റില്‍ ചപ്പാത്തി റോള, ചീനച്ചട്ടി, മുറം, തിരികള്‍, ആറ്റുകാല്‍, കപ്പും സോസറും, ഗ്യാസ് സിലിണ്, ഗ്യാസ് സ്റ്റോ, ഗ്‌ളാസ് ടംബ്ലര്‍, കെറ്റില്‍, കിച്ചന്‍ സിങ്, ലഞ്ച് ബോക്‌സ്, മിക്‌സി, ബക്കറ്റ്, റഫ്രിജറേറ്റര്‍, ചായ അരിപ്പ, പ്രഷര്‍ കുക്കര്‍, കുടം, ചിമ്മിനി എന്നിവയാണുള്ളത്.
ഇതിനൊപ്പം ആയുധങ്ങള്‍, ആഭരണങ്ങള്‍, കായിക ഇനങ്ങള്‍, വാഹനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ലിസ്റ്റില്‍ പെട്ട ചിഹ്നങ്ങളും
കൂടാതെ ചില മറ്റു സ്വതന്ത്ര ചിഹ്നങ്ങളുമുണ്ട്.