അനുബന്ധ വാര്‍ത്തകള്‍
- ടി20 ലോകകപ്പിലെ ഫേവറേറ്റുകൾ ഇന്ത്യയല്ല, മനസ് തുറന്ന് വിരാട് കോലി
- ലോക്ക്ഡൗണിലും കുലുങ്ങിയില്ല, കഴിഞ്ഞവർഷം മലയാളി കുടിച്ചത് 10,340 കോടിയുടെ മദ്യം
- അടിച്ചുതകർത്ത് ഇംഗ്ലണ്ട് ബാറ്റിംഗ് നിര, ആദ്യ ടി20യിൽ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് തോൽവി
- നാല് ദിവസം ബാങ്കുകൾ മുടങ്ങും, എടിഎമ്മുകൾ ഒഴിയുമോ എന്ന് ആശങ്ക
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒന്‍പത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
കൊവിഡ് കേസുകൾ ഉയരുന്നു: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്‌തത് 24,882 കേസുകൾ
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 24,882 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 140 മരണങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്‌തത്. മഹാരാഷ്ട്ര, കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തെ കേസുകളിൽ 85.6 ശതമാനവും ഈ സംസ്ഥാനങ്ങളിൽ നിന്നാണ്.
മഹാരാഷ്ട്രയിൽ വെള്ളിയാഴ്‌ച്ച 15,817 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഡല്‍ഹിയിലെ പ്രതിദിന കോവിഡ് രോഗികലുടെ എണ്ണവും കുതിച്ചുയരുകയാണ്. വെള്ളിയാഴ്ച 431 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ പുതിയ കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് ആവര്‍ത്തിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രതിരോധനടപടികള്‍ ഊര്‍ജിതമാക്കി.