1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. dead body found in venjaramoodu

കത്തിക്കരിഞ്ഞ നിലയില്‍ വീട്ടുമുറ്റത്ത് വീട്ടമ്മയുടെ മൃതദേഹം

നാല്‍പ്പതുകാരിയായ വീട്ടമ്മയുടെ കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തി

venjaramoodu
നാല്‍പ്പതുകാരിയായ വീട്ടമ്മയുടെ കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തി. വെള്ളമണ്ണ ബാലന്‍പച്ച തടത്തരികത്തു വീട്ടില്‍ നസീറിന്‍റെ ഭാര്യ സഫീലാ ബീവിയുടെ മൃതദേഹമാണ് വീട്ടുമുറ്റത്ത് ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്.
 
കഴിഞ്ഞ ദിവസം വെളുപ്പിനു അഞ്ചേ മുക്കാലോടെയാണ് മൃതദേഹം കണ്ടത്. സൌദിഅറേബ്യയില്‍ ജോലി ചെയ്യുകയാണ് നസീര്‍. സഫീലാ ബീവിയുടെ മകനും ഭര്‍തൃപിതാവും മാതാവും വീട്ടിലുണ്ടായിരുന്നു. വെഞ്ഞാറമൂട് പൊലീസ് തുടര്‍ നടപടികള്‍ കൈക്കൊണ്ടു. മരണ കാരണം എന്താണെന്ന് അറിവായിട്ടില്ല.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം 
അടുത്ത ലേഖനം
ട്രെയിനിൽ വൻ കവർച്ച; കൊള്ളയടിച്ചത് 23 ടൺ നോട്ടുകൾ, നഷ്ടമായത് വിവിധ ബാങ്കുകളിലേക്കുള്ള പണം