ഭൂതത്താന്‍ അണക്കെട്ടിന്റെ പത്ത് ഷട്ടറുകള്‍ ഉയര്‍ത്തി
ഭൂതത്താന്‍ അണക്കെട്ടിന്റെ പത്ത് ഷട്ടറുകള്‍ ഉയര്‍ത്തി. എട്ടുഷട്ടറുകള്‍ ഒരു മീറ്റര്‍ വീതവും രണ്ട് ഷട്ടറുകള്‍ 50സെന്റീമീറ്റര്‍ വീതവുമാണ് ഉയര്‍ത്തിയത്. ആകെ ഒന്‍പതുമീറ്ററാണ് വെള്ളം ഒഴുക്കാനായി ഉയര്‍ത്തി വച്ചിരിക്കുന്നത്. ഡാമില്‍ 32.10 മീറ്റര്‍ ആണ് ജലനിരപ്പ്. 34.95 മീറ്ററാണ് ഡാമിന്റെ പരമാവധി ജലസംഭരണ ശേഷി. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമായി തുടരുന്നതിനാലാണ് ഷട്ടര്‍ ഉയര്‍ത്തിയത്.