1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Cyclon Kerala Rain News

മാന്‍ദൗസ് ചുഴലിക്കാറ്റ്: ഇന്ന് തമിഴ്‌നാട്ടിലെ എട്ടുജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Cyclone
മാന്‍ദൗസ് ചുഴലിക്കാറ്റ് വരുന്ന സാഹചര്യത്തില്‍ ഇന്ന് തമിഴ്‌നാട്ടിലെ എട്ടുജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ചെന്നൈ, കാഞ്ചിപുരം, തിരുവള്ളൂര്‍, ചെങ്കല്‍പട്ട്, വെല്ലൂര്‍, വില്ലുപുരം, കടലൂര്‍, റാണിപ്പേട്ട്, എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. 
 
ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച മാന്‍ദൗസ് ഇന്ന് അര്‍ധരാത്രിയോടെ തമിഴ്‌നാട് ആന്ധ്ര തീരത്ത് പുതുച്ചേരിക്കും ശ്രീഹരിക്കോട്ടയ്ക്കും ഇടയില്‍ പ്രവേശിക്കും. മഹാബലിപുരത്തിന് സമീപം കരയിലേക്ക് കയറാനാണ് സാധ്യത. മണിക്കൂറില്‍ 85 കിലോമിറ്റര്‍ വേഗത്തില്‍ കാറ്റുവീശാനാണ് സാധ്യത. ഇതേതുടര്‍ന്ന് കേരളത്തില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട് മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
അടുത്ത ലേഖനം
തമിഴ്‌നാട്ടില്‍ തീവ്ര ചുഴലിക്കാറ്റിന് സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്