തിങ്കളാഴ്ച വരെ മഴ തുടരും, നാളെ നാലിടത്ത് യെല്ലോ അലർട്ട്

അഭിറാം മനോഹർ| Last Modified വ്യാഴം, 8 ഡിസം‌ബര്‍ 2022 (18:36 IST)
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

നാളെ പത്തനംതിട്ട,ഇടുക്കി,പാലക്കാട്,മലപ്പുറം ജില്ലകളിലും ശനിയാഴ്ച ഇടുക്കി,കണ്ണൂർ,കാസർകോട് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ മഴ ലഭിക്കുമെന്നാണ് പ്രവചനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :