കരിയിലയ്ക്ക് തീയിടുന്നതിനിടെ വൃദ്ധ പൊള്ളലേറ്റു മരിച്ചു

എ.കെ.ജെ.അയ്യര്‍| Last Modified ബുധന്‍, 25 ജനുവരി 2023 (17:19 IST)

മാവേലിക്കര: വീട്ടുമുറ്റത്തു കരിയിലയ്ക്ക് തീയിടുന്നതിനിടെ വൃദ്ധ പൊള്ളലേറ്റു മരിച്ചു. കുറത്തിക്കാട് വരേണിക്കല്‍ കെ.ജി.സദനത്തിലെ പരേതനായ ഗോവിന്ദപിള്ളയുടെ ഭാര്യ സരോജിനിയമ്മ എന്ന 80 കാരിയാണ് പൊള്ളലേറ്റു മരിച്ചത്.

ദിവസവും രാവിലെ മുറ്റം തൂത്തു വൃദ്ധിയാക്കി വിളക്കുകത്തിക്കുന്ന സ്വഭാവമുള്ള ഇവര്‍ കഴിഞ്ഞ ദിവസം രാവിലെ കരിയില തൂത്തുകൂടി തീയിട്ടപ്പോഴായിരുന്നു അപകടം. ഇവരുടെ മകളുടെ മകന്റെ ഭാര്യ സൂര്യയാണ് വീട്ടുമുറ്റത്തു പൊള്ളലേറ്റു മരിച്ച നിലയില്‍ സരോജിനിയമ്മയെ കണ്ടെത്തിയത്.

കരിയിലേയ്ക്ക് പെട്ടന്ന് തീപിടിക്കാനായി ഒഴിച്ച മണ്ണെണ്ണ ദേഹത്തുവീണതാവാം ഇവര്‍ക്ക് പൊള്ളലേല്‍ക്കാനും മരണം സംഭവിക്കാനും കാരണം എന്നാണു നിഗമനം. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം സംസ്‌കരിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :