ചൈനയിൽ അഞ്ച് ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 13,000 പേരെന്ന് റിപ്പോർട്ട്

അഭിറാം മനോഹർ| Last Modified ഞായര്‍, 22 ജനുവരി 2023 (15:12 IST)
ചൈനയിൽ ജനുവരി 13നും 19നും ഇടയിൽ മാത്രം കൊവിഡും കൊവിഡാനന്തര രോഗങ്ങളും മൂലം 13,000 പേർ മരിച്ചതായി റിപ്പോർട്ട്. ഈ മാസം മരിച്ച അറുപതിനായിരം പേർക്ക് പുറമെയാണിതെന്ന് അന്വേഷണ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസം നടന്ന ചൈനീസ് പുതുവത്സരാഘോഷത്തിൽ വലിയ തോതിൽ ആളുകൾ പങ്കെടുത്തിരുന്നു. ഡിസംബർ ആദ്യം വൈറസ് വ്യാപിച്ചതിന് ശേഷം ചൈനീസ് സർക്കാർ പുറത്തുവിട്ട റിപ്പോർട്ടിൽ 60,000 കൊവിഡ് മരണങ്ങളുണ്ടായതായി വ്യക്തമാക്കിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :