സ്‌കൂൾ ബസിൽ നിന്ന് തെറിച്ചുവീണ ആയ മരിച്ചു

എ കെ ജെ അയ്യർ| Last Modified ബുധന്‍, 18 ജനുവരി 2023 (20:41 IST)
കൊല്ലം: സ്‌കൂൾ ബസിന്റെ ഡോർ തുറന്നു റോഡിലേക്ക് തെറിച്ചുവീണ ആയ മരിച്ചു. കരിക്കോട് ശിവറാം എച്ച്.എസ്.എസ് ബസിലെ ആയ തേമ്പ്രവയൽ ആലമ്പള്ളി വീട്ടിൽ ഷെമിയാണ് (35) മരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ ഒമ്പതു മണിക്ക് കരിക്കോട് ചപ്പേതത്തിനു സമീപത്തെ വളവിൽ വച്ച് കുട്ടികളുടെയും രക്ഷിതാക്കളുടെയും മുന്നിൽ വച്ചാണ് മരിച്ചത്. സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ടുവരാൻ കരാർ അടിസ്ഥാനത്തിൽ സർവീസ് നടത്തിയിരുന്ന ബസിൽ നിന്നാണ് ഷെമി തെറിച്ചു വീണത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ പാലത്തറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭർത്താവ് ബഷീർ, മക്കൾ ഫാത്തിമ, ആയിഷ.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :