1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. CPIM State conference

ജോൺ ബ്രിട്ടാസ്, ചിന്ത ജെറോം, വിപി സാനു: സിപിഎം സംസ്ഥാന സമിതിയിൽ പുതുമുഖങ്ങൾ

ജോൺ ബ്രിട്ടാസ്
മുന്‍ മാധ്യമപ്രവര്‍ത്തകനും രാജ്യസഭ എം.പിയുമായ ജോണ്‍ ബ്രിട്ടാസ് അടക്കം സിപിഎം സംസ്ഥാന സമിതിയിൽ കൂടുതൽ പുതുമുഖങ്ങൾ.എ.കെ.ജി സെന്ററിന് കീഴിലെ കൈരളി ബ്രാഞ്ച് കമ്മിറ്റിയില്‍ നിന്ന് നേരിട്ടാണ് ബ്രിട്ടാസ് സംസ്ഥാന സമിതിയിലെത്തുന്നത്.
 
കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി വത്സന്‍ പനോളി, എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി. സാനു, യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം എന്നിവരും സംസ്ഥാന സമിതിയിൽ പുതുമുഖങ്ങളാകും. ഇവർക്ക് പുറമെ ഡി‌വൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷന്‍ എ.എ. റഹീം, ജില്ല സെക്രട്ടറിമാരായ എ.വി റസല്‍, ഇ.എന്‍ സുരേഷ് ബാബു, സി.വി വര്‍ഗീസ് എന്നിവരും സംസ്ഥാന കമ്മിറ്റിയിലെത്തും.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
സിപിഎം തലപ്പത്ത് കോടിയേരി ബാലകൃഷ്ണന് മൂന്നാമൂഴം