വനിതാ സഖാക്കളോടുള്ള ചില പുരുഷനേതാക്കന്മാരുടെ സമീപനം മോശം: വിമർശനവുമായി മന്ത്രി ബിന്ദു

അഭിറാം മനോഹർ| Last Modified വ്യാഴം, 3 മാര്‍ച്ച് 2022 (14:56 IST)
വനിതാ നേതാക്കളോടുള്ള ചില പുരുഷനേതാക്കൻമാരുടെ സമീപനം മോശമെന്ന് മന്ത്രി ആർ ബിന്ദു. സിപിഎം സംസ്ഥാനസമ്മേളനത്തിലാണ് മന്ത്രി വിമർശനം ഉന്നയിച്ചത്. മോശം സമീപനത്തിനെതിരായ പരാതികൾ പാർട്ടി പലപ്പോഴും ഗൗരവത്തോടെ പരിഗണിക്കുന്നില്ലെന്നും ആർ ബിന്ദു കുറ്റപ്പെടുത്തി.

വളരെ ഖേദത്തൊടെയാണ് ഇക്കാര്യം പറയുന്നത്. ബ്രാഞ്ച് സെക്രട്ടറിമാരായി വനിതകൾ വന്നയിടത്തും പുരുഷാധിപത്യം തുടരുക‌യാണെന്ന് ബിന്ദു പറഞ്ഞു. ആലപ്പുഴയിൽ നിന്നെത്തിയ മറ്റൊരു നേതാവും സമാനമായ പരാതി സമ്മേളനത്തിൽ ഉന്നയിച്ചതായി റിപ്പോർട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :