1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. G Sudhakaran CPM State Conference

സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ജി.സുധാകരന്‍; പറ്റില്ലെന്ന് കോടിയേരി

G Sudhakaran
സിപിഎം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിക്ക് ജി.സുധാകരന്റെ കത്ത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സുധാകരന്‍ കത്ത് നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയാണ് ഇനി തീരുമാനിക്കേണ്ടതെന്ന് സുധാകരന്‍ പറഞ്ഞു. പ്രായം പരിഗണിച്ച് തന്നെ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് സുധാകരന്റെ ആവശ്യം. എന്നാല്‍, സുധാകരനെ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കില്ല എന്ന നിലപാടാണ് കോടിയേരി ബാലകൃഷ്ണന്. സുധാകരനോട് സംസ്ഥാന സമിതിയില്‍ തുടരാന്‍ കോടിയേരി ആവശ്യപ്പെട്ടേക്കും. 
 
About Writer
രേണുക വേണു