1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. cpi , pinaryi vijayan , cpm , aruvikra election

സിപിഐ നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

സിപിഐ
അരുവിക്കര തെരഞ്ഞെടുപ്പിലെ തോല്‍വി വിലയിരുത്താന്‍ സിപിഐ നേതൃയോഗങ്ങള്‍ ഇന്ന് തുടങ്ങും. തിരുവനന്തപുരത്തെ പാര്‍ട്ടി ആസ്ഥാനമായ എംഎന്‍ സ്മാരകത്തിലാണ് യോഗം നടക്കുക. രണ്ടുദിവസം സംസ്ഥാന നിര്‍വാഹകസമിതിയും അതിനുശേഷം സംസ്ഥാന കൌണ്‍സിലുമാണ് നടക്കുക.

വിഎസ് അച്യുതാനന്ദനും പിണറായി വിജയനും ഒരേവേദിയില്‍ എത്താത്തത് അരുവിക്കരയില്‍ ഇടതുപക്ഷത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് സിപിഐയിലെ ഒരു വിഭാഗത്തിന് അഭിപ്രയമുണ്ട്. ബിജെപിയുടെ വളര്‍ച്ച കാണാതെപോയതും മുന്നണിയുടെ പിഴവാണെന്നും ഇവര്‍ അഭിപ്രായപ്പെടുന്നുണ്ട്.
About Writer
jibin