വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള ഗതാഗത സൗകര്യം ഉള്‍പ്പെടെയുള്ളവ ഒരുക്കേണ്ടത് അധ്യാപകര്‍: വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: ശനി, 23 മെയ് 2020 (17:12 IST)
ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ പരീക്ഷ എഴുതുന്ന എസ്എസ്എല്‍സി ഹയര്‍സെക്കന്ററി വിദ്യാര്‍ഥികള്‍ക്ക് സുഗമമായി പരീക്ഷ എഴുതുവാനുള്ള സൗകര്യം അധ്യാപകര്‍ ചെയ്തുകൊടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. പരീക്ഷയ്ക്ക് എത്തുന്നതിന് വിദ്യാര്‍ഥികള്‍ക്ക് വാഹനസൗകര്യം പ്രധാന അധ്യാപകന്‍ മറ്റു അധ്യാപകരുടെ സഹായത്തോടെ ഒരുക്കണം. രണ്ടുമാസമായി സ്‌കൂളുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ മെയ് 25നു മുന്‍പുതന്നെ ക്ലാസ് റൂമുകളും പരിസരങ്ങളും വൃത്തിയാക്കണമെന്നും മന്ത്രി അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :