ആരാധനാലയങ്ങൾ ഉടൻ തുറക്കണമന്ന് ട്രംപ്

അഭിറാം മനോഹർ| Last Modified ശനി, 23 മെയ് 2020 (16:03 IST)
അമേരിക്കയിൽ ആരാധനക്കായി ഉടൻ തുറന്ന് കൊടുക്കണമെന്ന് സംസ്ഥാന ഗവർണർമാർക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവ് നൽകി.പള്ളികള്‍, സിനഗോഗുകള്‍, മോസ്‌ക്കുകള്‍ തുടങ്ങിയ ആരാധനാലയങ്ങള്‍ അവശ്യ സേവനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതാണെന്നും വെള്ളിയാഴ്ച്ച വൈറ്റ്‌ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കി.

ഈ ആഴ്‌ച അവസാനത്തോടെ ആരാധനാലയങ്ങൾ തുറന്ന് നൽകണമെന്നും അതല്ലാത്ത പക്ഷം അധികാരം പ്രയോഗിക്കുമെന്നും അമേരിക്കൻ സമൂഹത്തെ ഒന്നിച്ച് നിർത്തുന്ന ഇടങ്ങളാണ് ആരാധനാലയങ്ങളെന്നും ട്രംപ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :