അരുവിക്കര ഡാം തുറന്നത് ചട്ടങ്ങള്‍ പാലിച്ച്; വിമര്‍ശനങ്ങളെ തള്ളി ജില്ലാ കളക്ടര്‍

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: ശനി, 23 മെയ് 2020 (16:22 IST)
അരുവിക്കര ഡാം തുറന്നത് നിബന്ധനകള്‍ എല്ലാം പാലിച്ചുകൊണ്ടാണെന്ന് തിരുവനന്തപുരം ജില്ലാകളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
പൊലീസിനും മറ്റ് വകുപ്പുകള്‍ക്കും വിവരം കൈമാറിയിരുന്നതായും ഇവരുമായി കൂടിആലോചിച്ചതിനു ശേഷമാണ് ഡാം തുറന്നതെന്നും കളക്ടര്‍ വ്യക്തമാക്കി.

അണക്കെട്ട് തുറന്നുവിടുമ്പോള്‍ ജില്ലാഭരണകൂടത്തില്‍ നിന്ന് അറിയിപ്പ് ഉണ്ടായിരുന്നില്ലെന്നും അറിയിച്ചിരുന്നെങ്കില്‍ ആളുകളെ മാറ്റിപാര്‍പ്പിക്കുമായിരുന്നെന്ന് മേയര്‍ കെ ശ്രീകുമാര്‍ പറഞ്ഞിരുന്നു. കിള്ളിയാര്‍ കരകവിഞ്ഞ് ഒഴുകിയതിനാലാണ് താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായതെന്നാണ് ജല അതോറിറ്റി പറഞ്ഞത്. 2018ലെ പ്രളയത്തിന് കാരണമായ മൂന്ന് ദിവസങ്ങളില്‍
പെയ്ത മഴയുടെ പകുതി മഴ ഇന്നലെ പുലര്‍ച്ചെ പ്രദേശങ്ങളില്‍ ലഭിച്ചിരുന്നു. ഇത് ഡാമിന്റെ പരിധിക്ക് പുറത്താണ്. ഇതും അമിതജലം ഒഴുകിയെത്തുന്നതിന് കാരണമായെന്ന് പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :