വീണ്ടും കോവിഡ് ഭീതി; സംസ്ഥാനത്ത് പ്രതിദിന കേസുകള്‍ ആയിരം കടന്നു !

രേണുക വേണു| Last Modified ബുധന്‍, 1 ജൂണ്‍ 2022 (09:12 IST)

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്ക പരത്തുന്നു. പ്രതിദിന കോവിഡ് കേസുകള്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ആയിരം കടന്നു. മേയ് 31 ചൊവ്വാഴ്ച 1,197 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ടിപിആര്‍ 7.07 ശതമാനമായി. രണ്ടര മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രതിദിന കേസുകള്‍ ആയിരത്തിന് മുകളിലെത്തുന്നത്. സജീവ കേസുകള്‍ 5,728 ആയും വര്‍ധിച്ചു. എറണാകുളത്താണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളതെന്നാണ് വിവരം. എറണാകുളം, തിരുവന്തപുരം, കോട്ടയം ജില്ലകളില്‍ ഒരാഴ്ചയില്‍ നൂറുപേരില്‍ കൂടുതല്‍ രോഗബാധിതരുണ്ടായി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :