പിടിമുറുക്കുന്നത് നാലാം തരംഗമോ? ഒരാഴ്ചയ്ക്കുള്ളില്‍ കോവിഡ് കേസുകള്‍ ഇരട്ടിയായി !

രേണുക വേണു| Last Modified തിങ്കള്‍, 25 ഏപ്രില്‍ 2022 (11:36 IST)

മറ്റൊരു കോവിഡ് തരംഗം സംബന്ധിച്ച് ആരോഗ്യവിദഗ്ധരോ കേന്ദ്ര ആരോഗ്യമന്ത്രാലയമോ ഇതുവരെ മുന്നറിയിപ്പ് നല്‍കിയിട്ടില്ലെങ്കിലും രാജ്യത്ത് കോവിഡ് കര്‍വ് പതുക്കെ ഉയരുന്നത് ആശങ്കയ്ക്ക് കാരണമാകുന്നു. രാജ്യത്തെ കോവിഡ് കേസുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇരട്ടിയായി. 11 ആഴ്ചയോളമായി രാജ്യത്തെ കേസുകള്‍ ഗണമ്യമായ കുറവ് വന്നതിന് ശേഷം കഴിഞ്ഞ മൂന്നാഴ്ച മുതലാണ് വര്‍ധനവ് രേഖപ്പെടുത്തി തുടങ്ങിയത്.

ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് കോവിഡ് കേസുകള്‍ ആദ്യം ഗണ്യമായി വര്‍ധിക്കാന്‍ തുടങ്ങിയത്. പിന്നീട് കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവയടക്കമുള്ള ഒന്‍പത് സംസ്ഥാനങ്ങളില്‍ ചെറിയ തോതില്‍ ഉയര്‍ച്ച രേഖപ്പെടുത്തി.

കഴിഞ്ഞ തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ ഡല്‍ഹിയിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലാണ്. ഞായറാഴ്ച 1083 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

24 മണിക്കൂറിനിടെ രാജ്യത്ത് 2,593 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ സജീവ കേസുകള്‍ 15,873 ആയി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :