അനുബന്ധ വാര്‍ത്തകള്‍
- സ്‌കൂളുകള്‍ തുറക്കേണ്ടത് പുതുതലമുറയുടെ ഭാവിക്ക് അത്യാവശ്യമാണെന്ന് ലോകാരോഗ്യ സംഘടന ഉപദേശ സമിതി അധ്യക്ഷന്‍
- കോവിഡ് മൂന്നാംതരംഗം ഫെബ്രുവരി ആദ്യവാരത്തോടെ ദുര്‍ബലമാകുമെന്ന് ലോകാരോഗ്യ സംഘടന
- ഇപ്പോള്‍ വൈറസ് വവ്വാലുകളില്‍, ഒറ്റത്തവണ കൂടി ജനിതക വ്യതിയാനം സംഭവിച്ചാല്‍ മനുഷ്യരിലേക്കും; നിയോകോവ് വൈറസിനെ കുറിച്ച് അറിയേണ്ടതെല്ലാം
- കൊവിഡ് വാര്‍ഡില്‍ തീപിടുത്തം; ഒരാള്‍ മരിച്ചു
- നിയോ-കോവിന്‍ കോവിഡുമായി ബന്ധമില്ല ! പ്രാഥമിക റിപ്പോര്‍ട്ട് ഇങ്ങനെ
അട്ടപ്പാടിയിൽ കോവിഡ് ബാധിച്ച രണ്ടു വയസുകാരൻ മരിച്ചു
അട്ടപ്പാടി : അട്ടപ്പാടിയിൽ കോവിഡ് ബാധിച്ച രണ്ടു വയസുകാരൻ മരിച്ചു. അട്ടപ്പാടി താഴെ അബനൂർ സ്വദേശികളായ ഷൈജു - സരസ്വതി ദമ്പതികളുടെ മകൻ സ്വാതിഷ് ആണ് മരിച്ചത്.
വ്യാഴാഴ്ച കടുത്ത പനിയെ തുടർന്ന് കുട്ടിയെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും പിന്നീട് കുട്ടിയെ ഊരിലേക്ക് തന്നെ തിരിച്ചയച്ചു. കഴിഞ്ഞ ദിവസം വീണ്ടും കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പനി കൂടുകയും കുട്ടി മരിക്കുകയും ചെയ്തു.
കുട്ടി മരിച്ചതിനു ശേഷം നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് കോവിഡ് രോഗം ഉണ്ടെന്നു സ്ഥിരീകരിച്ചത്. എന്നാൽ കുട്ടിയെ ട്രൈബൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കോവിഡ് പരിശോധന നടത്തിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.
അടുത്ത ലേഖനം