നിയോ-കോവിന് കോവിഡുമായി ബന്ധമില്ല ! പ്രാഥമിക റിപ്പോര്‍ട്ട് ഇങ്ങനെ

രേണുക വേണു| Last Modified വെള്ളി, 28 ജനുവരി 2022 (21:04 IST)

നിയോ-കോവ് വൈറസിനെ കുറിച്ച് മനുഷ്യര്‍ക്കിടയില്‍ നിലവില്‍ ആശങ്ക വേണ്ട എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ബാധിക്കുന്ന മൂന്ന് പേരില്‍ ഒരാള്‍ മരിക്കുന്ന വിധത്തില്‍ മരണനിരക്കുള്ള നിയോ-കോവ് നിലവില്‍ മനുഷ്യരില്‍ സ്ഥിരീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ല.

നിയോ കോവ് എന്നത് കോവിഡ് വൈറസ് വകഭേദമല്ല. വവ്വാലുകളില്‍ മാത്രമാണ് നിയോ കോവ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ജനിതക വ്യതിയാനം സംഭവിച്ചാല്‍ മാത്രം മാരകമാകുന്ന വൈറസാണ് ഇത്. അതായത് വവ്വാലുകളില്‍ സ്ഥിരീകരിച്ചിരിക്കുന്ന വൈറസിന് ഇപ്പോള്‍ ഉള്ള സ്ഥിതിയില്‍ നിന്ന് ഒരു ജനിതക വ്യതിയാനം കൂടി സംഭവിച്ചാല്‍ മാത്രമേ അവയ്ക്ക് മനുഷ്യരില്‍ പ്രവേശിക്കാന്‍ സാധിക്കൂ. എങ്കില്‍ മാത്രമേ മനുഷ്യര്‍ക്കിടയില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഉണ്ടാകൂ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :