ഇപ്പോള്‍ വൈറസ് വവ്വാലുകളില്‍, ഒറ്റത്തവണ കൂടി ജനിതക വ്യതിയാനം സംഭവിച്ചാല്‍ മനുഷ്യരിലേക്കും; നിയോകോവ് വൈറസിനെ കുറിച്ച് അറിയേണ്ടതെല്ലാം

രേണുക വേണു| Last Modified ശനി, 29 ജനുവരി 2022 (14:29 IST)

നിയോകോവ് വൈറസിനെ കുറിച്ച് മനുഷ്യര്‍ക്കിടയില്‍ നിലവില്‍ ആശങ്ക വേണ്ട എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ബാധിക്കുന്ന മൂന്ന് പേരില്‍ ഒരാള്‍ മരിക്കുന്ന വിധത്തില്‍ മരണനിരക്കുള്ള നിയോകോവ് നിലവില്‍ മനുഷ്യരില്‍ സ്ഥിരീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ല.

നിയോകോവ് എന്നത് കോവിഡ് വൈറസ് വകഭേദമല്ല. വവ്വാലുകളില്‍ മാത്രമാണ് നിയോ കോവ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ജനിതക വ്യതിയാനം സംഭവിച്ചാല്‍ മാത്രം മാരകമാകുന്ന വൈറസാണ് ഇത്. അതായത് വവ്വാലുകളില്‍ സ്ഥിരീകരിച്ചിരിക്കുന്ന വൈറസിന് ഇപ്പോള്‍ ഉള്ള സ്ഥിതിയില്‍ നിന്ന് ഒരു ജനിതക വ്യതിയാനം കൂടി സംഭവിച്ചാല്‍ മാത്രമേ അവയ്ക്ക് മനുഷ്യരില്‍ പ്രവേശിക്കാന്‍ സാധിക്കൂ. എങ്കില്‍ മാത്രമേ മനുഷ്യര്‍ക്കിടയില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഉണ്ടാകൂ.

യഥാര്‍ഥത്തില്‍ നിയോ കോവ് വൈറസ് പുതിയ കോവിഡ് വകഭേദമല്ല. പ്രാഥമിക പഠനം അനുസരിച്ച് 2012-2015 കാലഘട്ടത്തില്‍ പടര്‍ന്നുപിടിച്ച മെര്‍സ്-കോവ് (MERS-Cov) എന്ന വൈറസ് വകഭേദവുമായി ഇതിനു ബന്ധമുണ്ട്. കൊറോണ വൈറസിന് തത്തുല്യമായ മറ്റൊരു വൈറസ് വകഭേദമെന്ന് ഇതിനെ വിശേഷിപ്പിക്കാം. ഈ വൈറസ് ഇപ്പോള്‍ ആയിരിക്കുന്ന അവസ്ഥയില്‍ ഒരിക്കല്‍ കൂടി ജനിതകമാറ്റത്തിനു വിധേയമായാല്‍ ഇത് കൂടുതല്‍ അപകടകാരിയാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :