1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Covid Wave End News

കോവിഡ് മൂന്നാംതരംഗം ഫെബ്രുവരി ആദ്യവാരത്തോടെ ദുര്‍ബലമാകുമെന്ന് ലോകാരോഗ്യ സംഘടന

Covid Wave
കോവിഡ് മൂന്നാംതരംഗം ഫെബ്രുവരി ആദ്യവാരത്തോടെ ദുര്‍ബലമാകുമെന്ന് ലോകാരോഗ്യ സംഘടനയിലെ സാങ്കേതിക ഉപദേശക സമിതി അധ്യക്ഷന്‍ ഡോ. അനുരാഗ് അഗര്‍വാള്‍. കേസുകള്‍ കുറയുമ്പോള്‍ ആദ്യം നിയന്ത്രങ്ങളില്‍ ഇളവുവരുത്തേണ്ടത് സ്‌കൂളുകളിലാണെന്ന് അദ്ദേഹം പറഞ്ഞു.
 
ഓഫ് ലൈന്‍ ക്ലാസുകള്‍ അടിയന്തരമായി ആരംഭിക്കേണ്ടത് പുതുതലമുറയുടെ ഭാവിക്ക് അത്യാവശ്യമാണ്. കുട്ടികളെ സ്‌കൂളില്‍നിന്നകറ്റുന്നത് അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ദോഷംചെയ്യും. കുട്ടികളുമായി വിനോദസഞ്ചാരകേന്ദ്രങ്ങളിലടക്കം ചുറ്റുന്നതിലും നല്ലത് അവര്‍ സ്‌കൂളില്‍ പോകുന്നതാണ്.
അടുത്ത ലേഖനം
ഗര്‍ഭിണികള്‍ക്ക് നിയമന വിലക്ക്; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനം അപരിഷ്‌കൃതമെന്ന് വിമര്‍ശനം