തിരുവന്തപുരം|
Last Modified ശനി, 16 മെയ് 2015 (11:16 IST)
സംസ്ഥാത്ത് ഓണ്‍ലൈന്‍ വഴി മദ്യം ബുക്ക് ചെയ്യാനുള്ള സൌകര്യം ഒരുക്കാന്‍ കണ്‍സ്യൂമര്‍ഫെഡ്. പദ്ധതി മന്ത്രിസഭയുടെ അനുമതിയ്ക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാല്‍ പദ്ധതി നടപ്പാക്കാന്‍ കണ്‍സ്യൂമര്‍ഫെഡിന്റെ തീരുമാനം.
ഈ സൌകര്യത്തിലൂടെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ചു കണ്‍സ്യൂമര്‍ഫെഡിന്റെ വെബ്സൈറ്റില്‍ നിന്നും മദ്യം ബുക്കു ചെയ്യാം. എന്നാല്‍
ഒരാള്‍ക്കു ബുക്ക് സാധിക്കുന്ന മദ്യത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്.
ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന നമ്പരുമായി ചെന്നാല്‍ ബുദ്ധിമുട്ടില്ലാതെ ഔട്ട് ലെറ്റുകളില്‍ നിന്നും മദ്യം വാങ്ങി മടങ്ങാം. മദ്യവില്‍പ്പയിലൂടെയുള്ള വരുമാനത്തിലൂടെയാണു കണ്‍സ്യൂമര്‍ഫെഡ് പിടിച്ചു നില്‍ക്കുന്നതെന്നതിനാലാണ് ഇത്തരത്തില്‍ ഒരു പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്നാണ് ഇത് സംബന്ധിച്ച് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
അതേസമയം ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കാനുള്ള തീരുമാനം സര്‍ക്കാറിന്റെ മദ്യനയത്തെ അട്ടിമറിക്കാനുള്ള ഗൂഡാലോചനയാണെന്ന് കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍ പറഞ്ഞു.