തിരുവനന്തപുരം|
jibin|
Last Modified ചൊവ്വ, 12 മെയ് 2015 (08:18 IST)
പ്ലസ് വണ്‍ ക്ളാസുകളിലേയ്ക്ക് ഏകജാലക പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഇന്നു മുതല്‍ സമര്‍പ്പിക്കാം. www.hscap.keralagov.in എന്ന വെബ് സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഇന്ന് മുതല്‍ ഈ മാസം 25 വരെ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. ജൂണ്‍ 10 നാണ് ആദ്യ അലോട്ട്‌മെന്റ്. 3,61,130 പ്ലസ് വണ്‍ സീറ്റുകളാണുള്ളത്. ഇതില്‍ 2.38,944 മെറിറ്റ് സീറ്റുകളാണ്. ജൂലൈ ഒന്നിന് പ്ളസ് വണ്‍ ക്ളാസുകള്‍ സംസ്ഥാനത്ത് ആരംഭിക്കും.
അച്ചടിച്ച അപേക്ഷകളും പൂരിപ്പിച്ച് നല്‍കാം. ജൂണ്‍ 3നാണ് ട്രയല്‍ അലോട്ട്‌മെന്റ് ജൂണ 10ന് ആദ്യ അലോട്ട്‌മെനറ് നടക്കും,. സര്‍ക്കാര്‍ മേഖലയില്‍ 821 സ്‌ക്കൂളുകളും എയ്ഡഡില്‍ 839 സ്‌ക്കൂളുകളുമുണ്ട്. കഴിഞ്ഞ വര്‍ഷം 85987 സീറ്റുകള്‍ ഒഴിഞ്ഞുകിടന്നിരുന്നു. ഈ വര്‍ഷം 218 പുതിയ ബാച്ചുകള്‍ കൂടി അനുവദിച്ചിരുന്നു.
ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയുടെ പ്രിന്റൌട്ടില്‍ വിദ്യാര്‍ഥിയും രക്ഷിതാവും ഒപ്പുവച്ചശേഷം അനുബന്ധ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം പരിശോധനയ്ക്കായി സമര്‍പ്പിക്കണം. ഓരോ ജില്ലയിലെ വിദ്യാര്‍ഥികളും അതാത് ജില്ലയിലെ ഏതെങ്കിലും ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വെരിഫിക്കേഷനായി രേഖകള്‍ സമര്‍പ്പിച്ചാല്‍ മതി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.