ഓണ്‍ലൈന്‍ തട്ടിപ്പ്; നൈജീരിയന്‍ സംഘത്തിലെ പ്രധാനി പിടിയില്‍

കൊച്ചി| Last Modified തിങ്കള്‍, 11 മെയ് 2015 (14:29 IST)
ഓണ്‍ലൈന്‍ ഇടപാടിലൂടെ ലക്ഷങ്ങള്‍ തട്ടിയ നൈജീരിയന്‍ സംഘത്തിലെ പ്രധാനി പിടിയിലായി. നൈജീരിയ സ്വദേശി കെവിനാണ് പിടിയിലായത്. ഇയാളെ കൊച്ചി പള്ളുരുത്തി പോലീസാണ് അറസ്റ്റു ചെയ്തത്. ഓൺലൈന്‍ വഴി ഇലക്ട്രോണിക് ഉപകരണങ്ങള്‍ നല്‍കാമെന്നു വാഗ്ദാനം നല്‍കി ലക്ഷങ്ങളാണ് ഇയാള്‍ പലരില്‍ നിന്നും തട്ടിച്ചത്.

കുറഞ്ഞ വിലയ്ക്ക് ബ്രാന്‍ഡഡ് ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ വില്‍ക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ബംഗളൂരുവില്‍ നിന്നും നേരത്തെ രണ്ടു പേരെ അറസ്റ്റു ചെയ്തിരുന്നു.

ഇവരെ ചോദ്യം ചെയ്തപ്പോളാണ് സംഘത്തിലെ പ്രധാനിയായ കെവിനെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. ഇയാള്‍ ബംഗളൂരുവിലുള്ളതായി പിടിയിലായവര്‍ മൊഴി നല്‍കി. തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് പോലീസ് ബംഗളൂരുവിലെത്തി ഇയാളെ കെല്‍വിനെ പിടികൂടുകയായിരുന്നു. ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് പൊലീസ് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :