മദ്യ ഉപയോഗം കുറഞ്ഞില്ല; ബിയര്‍ വില്പന കുതിച്ചുയരുന്നു

മദ്യപാനം ആരോഗ്യത്തിന് ഹാനികരം
തിരുവനന്തപുരം| Last Modified ബുധന്‍, 13 മെയ് 2015 (12:21 IST)
ബാറുകള്‍ പൂട്ടിയതോടെ കേരളത്തിലെ മദ്യ ഉപയോഗത്തില്‍ കുറവ് വന്നിട്ടില്ലെന്ന് കണക്കുകള്‍. വകുപ്പിന്റെ ഏപ്രിലിലെ മദ്യവില്‍പനക്കണക്കുകളില്‍ വിദേശമദ്യ വില്‍പന കുറഞ്ഞെന്നും എന്നാല്‍ ബിയര്‍ വില്പന കുതിച്ച് ഉയര്‍ന്നതായാണ് കാണിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 16.54 ലക്ഷം കെയ്സ് വിദേശമദ്യമാണ് വിറ്റതെങ്കില്‍ ഈ വര്‍ഷം ഏപ്രിലില്‍ അത് 13.90 ലക്ഷം കെയ്സായി കുറഞ്ഞിട്ടുണ്ട്.

എന്നാല്‍
കഴിഞ്ഞ ഏപ്രിലിലെ 10.27 ലക്ഷം കെയ്സ് ബീയര്‍ വില്‍പന നടന്ന സ്ഥാനത്ത് ഈ വര്‍ഷം ഏപ്രിലില്‍ 13.87 ലക്ഷം ലീറ്ററായി വര്‍ധിച്ചിട്ടുണ്ട്. വൈനിന്റെ വില്‍പന 3000 കെയ്സില്‍ നിന്ന് 6000 കെയ്സ് ആയി ഉയര്‍ന്നതായും കണക്കുകള്‍ പറയുന്നു. സംസ്ഥാനത്ത് 650 ബീയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് എക്സൈസ് വകുപ്പിന്റെ കണക്ക്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :