ടൂറിസത്തിന് കുതിപ്പേകും, 31 രാജ്യങ്ങള്‍ക്ക് കൂടി ഓണ്‍ലൈന്‍ വിസ

ന്യൂഡൽഹി| VISHNU N L| Last Updated: വ്യാഴം, 30 ഏപ്രില്‍ 2015 (16:25 IST)
രാജ്യത്തേക്കുള്ള വിനോദ സഞ്ചാരത്തിന്റെ തോത് കൂട്ടാന്‍ 31 രാജ്യങ്ങള്‍ക്ക് കൂടി ഓണ്‍ലൈന്‍ വിസ സമ്പ്രദായം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഈ സാമ്പത്തിക വർഷം അവസാനിക്കുമ്പോഴേക്കും ഓൺലൈൻ വിസ അനുവദിച്ചിട്ടുള്ള രാജ്യങ്ങളുടെ എണ്ണം നൂറ്റിയൻപതിലെത്തിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത് . ഓണ്‍ലൈന്‍ വിസ സമ്പ്രദായം കൊണ്ടുവന്നത് ഇന്ത്യയിലേക്ക് വിദേശ വിനോദ സഞ്ചാരികള്‍ കൂടുതല്‍ എത്തുന്നതിന് കാരണമായിരുന്നു. ഇതാണ് കൂടുതല്‍ രാജ്യങ്ങള്‍ക്ക് ഈ സൌകര്യം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

ഇത് കൂടാതെ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി ഭാരതത്തിലെ സ്ഥലങ്ങളെ കോർത്തിണക്കി അഞ്ച് തരത്തിലുള്ള പര്യടനങ്ങൾ ആവിഷ്കരിക്കാനും വിനോദ സഞ്ചാര വകുപ്പ് പദ്ധതിയിടുന്നുണ്ട് .ഗംഗാ പര്യടനം . കൃഷ്ണ പര്യടനം , ബുദ്ധ പര്യടനം , വടക്കു കിഴക്കൻ പര്യടനം , കേരള പര്യടനം എന്നിവയാണ് അഞ്ചു പര്യടനങ്ങൾ . ഭാരതത്തിന്റെ മഹിമയുറ്റ പാരമ്പര്യവും സാംസ്കാരിക വൈവിദ്ധ്യവും ഉയർത്തിക്കാട്ടി വിനോദ സഞ്ചാര മേഖലയിൽ വൻ വികസനമാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :