മദ്യപിച്ച് ലക്ക് കെട്ട് കല്യാണം കഴിക്കാനെത്തി, വരനെ വധു ഇറക്കിവിട്ടു

കാൺപൂർ| VISHNU N L| Last Modified വ്യാഴം, 30 ഏപ്രില്‍ 2015 (13:56 IST)
വിവാഹത്തിന് മദ്യപിച്ച് ലക്കുകെട്ടെത്തിയ വരനെ ഭര്‍ത്താവായി വേണ്ടെന്ന് വധു. വരന്‍ മദ്യപിച്ച് സുബോധം നഷ്ടപ്പെട്ട നിലയിലാണ് എന്ന് മനസിലാക്കിയ വധു മുഹൂര്‍ത്തത്തിന് തൊട്ടുമുമ്പ് വിവാഹത്തിന് വിസമ്മതം അറിയിക്കുകയായിരുന്നു. ഉത്തര്‍ പ്രദേശിലെ മഹോബ ജില്ലയിലെ അജ്‌നാര്‍ എന്ന സ്ഥലത്ത് ചൊവ്വാഴ്ച രാത്രിയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വിവാഹ ചടങ്ങിന് ഒരുക്കിയ ഡി ജെ പാര്‍ട്ടി നിര്‍ത്തിയതോടെയാണ് വരന്‍ അരവിന്ദും കൂട്ടരും ബഹളം വെച്ച് തുടങ്ങിയത്.
വേദിയിൽ കേൾപ്പിച്ചിരുന്ന പാട്ട് നിർത്തിയതാണ് വരനെ പ്രകോപിപ്പിച്ചത്.

മുഹൂർത്തത്തിന് തൊട്ടു മുൻപാണ് വിവാഹ വേദിയിൽ മദ്യപിച്ച് പൂസായി വഴക്കുണ്ടാക്കുന്ന വരനെ വധു കണ്ടത് .
അപ്പോൾ തന്നെ വിവാഹത്തിൽ നിന്ന് പിന്മാറുന്നതായി അറിയിച്ച വധു വരനോട് വേദിയിൽ നിന്നിറങ്ങിപ്പോകാനും ആവശ്യപ്പെട്ടു. മദ്യപിച്ചെത്തിയ വരനുമൊത്തുള്ള വിവാഹം വേണ്ട എന്ന് തീര്‍ത്തുപറഞ്ഞ് ഇറങ്ങിപ്പോയ വധു വീട്ടിലെത്തി മുറിയില്‍ കയറി കതകടച്ചു. പെണ്‍കുട്ടി പറയുന്നതിനെ മാതാപിതാക്കളും ബന്ധുക്കളും കൂടി പിന്തുണച്ചതോടെ വരനും സംഘവും നാണം കെട്ട് ഇറങ്ങിപ്പോകേണ്ട സ്ഥിതി വന്നു. പെൺകുട്ടിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് ഗ്രാമവാസികളും രംഗത്തെത്തി.

വിവാഹം മുടങ്ങിയതിനെതിരെ വരന്റെ ആള്‍ക്കാര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തി. എന്നാല്‍ പെണ്‍കുട്ടിക്ക് വിവാഹം വേണ്ടെങ്കില്‍ പോലീസ് പിന്നെ എന്ത് ചെയ്യാനാണ് എന്ന് പറഞ്ഞ് ഇവരെ മടക്കി അയച്ചു.വരനും കൂട്ടരും മദ്യപിച്ചിരുന്നു എന്നും ഇവരാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത് എന്നും നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

ജമ്മു കാശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും ...

ജമ്മു കാശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു സൈനികന് വീരമൃത്യു
പിന്നാലെ ഭീകരര്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

അറബിക്കടലില്‍ നാവികാഭ്യാസം പ്രഖ്യാപിച്ച് പാകിസ്ഥാന്‍; ...

അറബിക്കടലില്‍ നാവികാഭ്യാസം പ്രഖ്യാപിച്ച് പാകിസ്ഥാന്‍; ഐഎന്‍എസ് വിക്രാന്ത് ഉള്‍ക്കടലിലേക്ക്
കൂടാതെ മിസൈല്‍ പരീക്ഷണവും നടത്തുമെന്നാണ് വിവരം

Gautham Gambhir: പഹൽഗാമിൽ ഇന്ത് തിരിച്ചടിക്കുമെന്ന ...

Gautham Gambhir: പഹൽഗാമിൽ ഇന്ത് തിരിച്ചടിക്കുമെന്ന പോസ്റ്റിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് പരിശീലകൻ ഗൗതം ഗംഭീറിന് വധഭീഷണി
ഇന്ത്യന്‍ ടീമിന്റെ ഷെഡ്യൂള്‍ ബ്രെയ്ക്കിനെ തുടര്‍ന്ന് ഫ്രാന്‍സില്‍ അവധിക്കാലം ആഘോഷിച്ച ...

നാട് നശിക്കാതിരിക്കാന്‍ ഭരണമാറ്റം ഉണ്ടാകരുതെന്ന് ...

നാട് നശിക്കാതിരിക്കാന്‍ ഭരണമാറ്റം ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്തെ സിപിഎം ആസ്ഥാനമായ പുതിയ എകെജി സെന്റര്‍ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം ...

ഇന്ത്യയുടെ നയതന്ത്ര തിരിച്ചടിക്ക് മറുപടി നല്‍കുമെന്ന് ...

ഇന്ത്യയുടെ നയതന്ത്ര തിരിച്ചടിക്ക് മറുപടി നല്‍കുമെന്ന് പാകിസ്ഥാന്‍ പ്രതിരോധമന്ത്രി; ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം ഇന്ന് ചേരും
പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തിലാണ് യോഗം.