1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Congress worker dies during election campaign

കെഎസ് ശബരിനാഥന്റെ പ്രചരണത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ചു

Congress Worker
കെഎസ് ശബരിനാഥന്റെ പ്രചരണത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ചു. പാലേക്കോണം സ്വദേശി പ്രദീപ്(40) ആണ് മരിച്ചത്. ആര്യനാട് വച്ചായിരുന്നു അപകടം നടന്നത്. നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡോര്‍ തുറക്കുന്നതിനിടെ പ്രദീപ് സഞ്ചരിച്ചിരുന്ന ബൈക്കിന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
 
നിയന്ത്രണം വിട്ട ബൈക്ക് ബസില്‍ ഇടിക്കുകയും പ്രദീപിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഉടന്‍ തന്നെ പ്രദീപിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
അടുത്ത ലേഖനം
നിയമസഭാ തിരഞ്ഞെടുപ്പ്: എറണാകുളം ജില്ലയില്‍ ലഭിച്ചത് 15452 പരാതികള്‍