രേണുക വേണു|
Last Modified വെള്ളി, 16 ജനുവരി 2026 (14:37 IST)
യുഡിഎഫിലേക്കു ഇല്ലെന്നു ആവര്‍ത്തിച്ച് കേരള കോണ്‍ഗ്രസ് (എം). സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച ഉറപ്പാണെന്ന് കേരള കോണ്‍ഗ്രസ് വിലയിരുത്തി. യുഡിഎഫ് പ്രവേശനം തുറക്കാത്ത പുസ്തകമാണെന്നു കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി പറഞ്ഞു.
കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്കു എത്തിക്കാന്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും നീക്കങ്ങള്‍ നടത്തിയിരുന്നു. മധ്യകേരളത്തില്‍ നേട്ടമുണ്ടാക്കണമെങ്കില്‍ കേരള കോണ്‍ഗ്രസ് ഒപ്പം വേണമെന്ന വിലയിരുത്തലിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ അപമാനിച്ചു ഇറക്കിവിട്ട യുഡിഎഫിലേക്കു തങ്ങളില്ലെന്ന് കേരള കോണ്‍ഗ്രസ് (എം) ഒറ്റക്കെട്ടായി നിലപാടെടുത്തു.
കേരള കോണ്‍ഗ്രസ് (എം) എവിടെയാണോ അവിടെ ഭരണമുണ്ടാകുമെന്നത് ഉറപ്പാണെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നതാണ് തങ്ങളുടെ നിലപാടെന്നും ജോസ് കെ മാണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.