1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Congress High Command Ramesh Chennithala Opposition Leader

ചെന്നിത്തലയെ ഇങ്ങനെ അപമാനിച്ചു ഇറക്കിവിടരുതായിരുന്നു; ഹൈക്കമാന്‍ഡിനെ പരാതി അറിയിച്ച് നേതാക്കള്‍

Ramesh Chennithala
പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് രമേശ് ചെന്നിത്തലയെ നീക്കിയ രീതി ശരിയായില്ലെന്ന് കോണ്‍ഗ്രസിനുള്ളിലെ ഒരു വിഭാഗം നേതാക്കള്‍. ചില നേതാക്കള്‍ ഹൈക്കമാന്‍ഡിനെ രഹസ്യമായി ഇക്കാര്യം അറിയിച്ചു. രമേശ് ചെന്നിത്തലയെ നീക്കിയ രീതി അദ്ദേഹത്തെ അപമാനിക്കുന്നതിനു തുല്യമായി എന്നാണ് ഇവരുടെ അഭിപ്രായം. കേന്ദ്ര നേതൃത്വത്തെ വളരെ രഹസ്യമായാണ് ചില നേതാക്കള്‍ ഈ പരാതി അറിയിച്ചിരിക്കുന്നത്. ചെന്നിത്തലയെ മാറ്റാന്‍ ഉദ്ദേശമുണ്ടായിരുന്നെങ്കില്‍ അക്കാര്യം അദ്ദേഹത്തെ അറിയിക്കാമായിരുന്നു. വി.ഡി.സതീശനെ പ്രതിപക്ഷ നേതാവ് ആക്കാനാണ് ആലോചിക്കുന്നതെന്ന് ആദ്യമേ തന്നെ അറിയിക്കേണ്ടിയിരുന്നത് ചെന്നിത്തലയെയാണ്. എല്ലാ ചര്‍ച്ചകളും പൂര്‍ത്തിയായ ശേഷം ഇക്കാര്യം അറിയിച്ചത് ഉചിതമായ രീതിയല്ല. അപമാനിച്ചു ഇറക്കിവിട്ടതിനു തുല്യമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. നേതൃമാറ്റമുണ്ടാകുമെന്ന് നേരത്തെ തന്നെ ചെന്നിത്തലയെ അറിയിച്ചിരുന്നെങ്കില്‍ അദ്ദേഹം കാര്യങ്ങളെ കുറച്ചുകൂടി നല്ല മനോഭാവത്തോടെ സ്വീകരിക്കുമായിരുന്നു. എന്നാല്‍, ചെന്നിത്തലയെ പോലെ സമുന്നതനായ നേതാവിനോട് ഇപ്പോള്‍ ചെയ്തത് ശരിയായില്ലെന്നും ഹൈക്കമാന്‍ഡിനെ ഇവര്‍ അറിയിച്ചിട്ടുണ്ട്. 
 
പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് തന്നെ നീക്കിയ നടപടിയോട് ചെന്നിത്തലയ്ക്കും അമര്‍ഷമുണ്ട്. നേരത്തെ ഒരു സൂചന നല്‍കാമായിരുന്നു. തന്റെ മനോവികാരം കൂടി ഹൈക്കമാന്‍ഡ് പരിഗണിക്കേണ്ടതായിരുന്നു. തന്നെ മാറ്റി വേറെ ആരെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നാലും അംഗീകരിക്കും. എന്നാല്‍, ഇക്കാര്യം മുന്‍കൂട്ടി അറിയിക്കാമായിരുന്നു എന്നാണ് ചെന്നിത്തലയുടെ അഭിപ്രായം. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
സംശയരോഗം: ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍