രേണുക വേണു|
Last Modified ബുധന്‍, 9 ജൂണ്‍ 2021 (09:04 IST)
എ,ഐ ഗ്രൂപ്പുകളെ വെട്ടി കെ.സി.വേണുഗോപാല്‍ കേരളത്തില്‍ പിടിമുറുക്കുമ്പോള്‍ കോണ്‍ഗ്രസ് അടിമുടി മാറ്റത്തിലേക്ക്. ഹൈക്കമാന്‍ഡിന്റെ അനുഗ്രഹാശിസുകളോടെ കേരളത്തിലെ കോണ്‍ഗ്രസിനുള്ള സമൂലമായ മാറ്റങ്ങള്‍ക്ക് തുടക്കമിടുകയാണ് കെ.സി.വേണുഗോപാല്‍. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പാണ് വേണുഗോപാലും സംഘവും ലക്ഷ്യമിടുന്നത്. പ്രബലരായ എ,ഐ ഗ്രൂപ്പുകളെ വെട്ടിനിരത്തി ഗ്രൂപ്പുകള്‍ക്ക് അതീതമായി നിലപാടെടുക്കുന്ന വി.ഡി.സതീശനെയും കെ.സുധാകരനെയും തലപ്പത്തേക്ക് കൊണ്ടുവന്നത് വേണുഗോപാലിന്റെ ചാണക്യതന്ത്രമാണ്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഒതുക്കപ്പെട്ടു. അതിനാല്‍ തന്നെ പാര്‍ട്ടിയില്‍ കൂടുതല്‍ ശക്തനാകാന്‍ വേണുഗോപാലിന് സാധിക്കും. പ്രതിപക്ഷ നേതാവിനെയും കെപിസിസി അധ്യക്ഷനെയും തിരഞ്ഞെടുക്കുന്നതില്‍ വേണുഗോപാലിന്റെ അഭിപ്രായങ്ങള്‍ക്കാണ് ഹൈക്കമാന്‍ഡ് പ്രഥമ പരിഗണന നല്‍കിയതും. ഗ്രൂപ്പുകളെ എല്ലാം വെട്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ ശക്തികേന്ദ്രമാകാനാണ് വേണുഗോപാലിന്റെ പടപ്പുറപ്പാട് എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അടക്കം വിലയിരുത്തുന്നു.