പ്രവർത്തകർക്കൊപ്പമാവണമെന്ന് സോണിയയുടെ ഉപദേശം, സുധാകരന് തുണയായത് രാഹുൽ ഗാന്ധിയുടെ നിലപാട്

അഭിറാം മനോഹർ| Last Modified ചൊവ്വ, 8 ജൂണ്‍ 2021 (18:10 IST)
കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കെത്താൻ കെ സുധാകരന് സഹായകമായത് രാഹുൽ ഗാന്ധിയുടെ നിലപാടെന്ന് സൂചന. കെപിസിസി പ്രസിഡന്റിനെ തിരെഞ്ഞെടുക്കാനുള്ള തീരുമാനത്തിൽ ഗ്രൂപ്പുകളുടെ അമർഷം കണക്കിലെടുക്കേണ്ടെന്നായിരുന്നു രാഹുലിന്റെ നിലപാട്.

പ്രവർത്തകരുടെ പൊതുവികാരം കണക്കിലെടുത്തായിരിക്കണം തീരുമാനമെന്ന് പാർട്ടി ഇടക്കാല അധ്യക്ഷ സോണിയാ ​ഗാന്ധി നിർദ്ദേശിച്ചിരുന്നു. രാഹുലും സമാനമായ നിലപാടാണ് സ്വീകരിച്ചത്. അതേസമയം തീരുമാനമെടുക്കുന്നതുമായി ബന്ധപ്പെട്ട് മുതിർന്ന
നേതാക്കൾ നിസ്സഹകരിച്ചതിൽ എഐസിസിക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം.

കെപിസിസി പ്രസിഡന്റിനെ തിരെഞ്ഞെടുത്ത തീരുമാനത്തിൽ കോൺഗ്രസിന് മാറ്റത്തിൻ്റെ സമയമാണ് ഇതെന്നാണ് എന്നായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ പ്രതികരണം. കെപി സി സി പ്രസിഡൻ്റായി സുധാകരനെ നിയമിച്ചുകൊണ്ടുള്ള ഹൈക്കമാൻ്റ് തീരുമാനം അംഗീകരിക്കുന്നു, സുധാകരന് ആശംസകളെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നു എന്നാണ് ഉമ്മൻ ചാണ്ടിയുടെ പ്രതികരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :