കായംകുളത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അരിതയ്ക്ക് തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക നടന്‍ സലിംകുമാര്‍ നല്‍കും

ശ്രീനു എസ്| Last Updated: തിങ്കള്‍, 15 മാര്‍ച്ച് 2021 (09:59 IST)
കായംകുളത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അരിതയ്ക്ക് തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക സിനിമാ താരം സലിംകുമാര്‍ നല്‍കും. 27വയസുമാത്രം പ്രായമുള്ള അരിത ബാബു പശുവിന്റെ പാല്‍ വിറ്റാണ് ഉപജീവനവും പഠനവും നടത്തുന്നത്. ഈ വാര്‍ത്ത കേട്ടപ്പോള്‍ തനിക്ക് തന്റെ അമ്മയെയാണ് ഓര്‍മ വന്നതെന്നും കൂലിവേല ചെയ്താണ് തന്റെ അമ്മ തന്നെ പഠിപ്പിച്ചതെന്നും സലിംകുമാര്‍ പറഞ്ഞു.

ഹൈബി ഈഡന്‍ എംപിയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണ് അരിതാ ബാബു. സിറ്റിങ് എംഎല്‍എ എയു പ്രതിഭയെയാണ് അരിത തിരഞ്ഞെടുപ്പില്‍ നേരിടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :