അനുബന്ധ വാര്‍ത്തകള്‍
- 'നേതാവേ പോകരുതേ': ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിടരുതെന്ന് കരഞ്ഞുകൊണ്ട് പ്രവര്‍ത്തകരുടെ പ്രതിഷേധം
- ആടിയുലഞ്ഞ് കോണ്‍ഗ്രസ്, ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഡല്‍ഹിയില്‍ നിന്ന് മടങ്ങുന്നു; മുല്ലപ്പള്ളി ഡല്‍ഹിയില്‍ത്തന്നെ
- കെ സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് പിന്നില്‍ ബിജെപിക്ക് കോണ്‍ഗ്രസിലുള്ള വിശ്വാസമെന്ന് പിണറായി വിജയന്
- തവനൂരിൽ മത്സരിക്കുമെന്ന് ഫിറോസ് കുന്നുംപറമ്പിൽ
- പുതുപ്പള്ളി ഉപേക്ഷിക്കാനാവില്ലെന്ന് ഉമ്മന്‍ചാണ്ടി; നിയമസഭയിലേക്കില്ലെന്ന് കെ മുരളീധരന്
പ്രതിഷേധവും ആത്മഹത്യാ ഭീഷണിയും, ഒടുവില്‍ പുതുപ്പള്ളി തന്നെ ഉറപ്പിച്ച് ഉമ്മന്‍ചാണ്ടി
നേമത്ത് ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിക്കുമെന്ന വാര്‍ത്തയറിഞ്ഞ് രാവിലെ മുതല്‍ പ്രതിഷേധവുമായി പുതുപ്പള്ളിയിലെ നേതാവിന്റെ വീട്ടില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം തുടങ്ങിയിരുന്നു. നേമത്തേക്ക് വിട്ടുതരില്ലെന്ന് എല്ലാവരും മുദ്രാവാക്യം മുഴക്കി. അതേസമയം മീനടം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ജസ്റ്റിന് ജോണ്‍ ഉമ്മന്‍ ചാണ്ടിയുടെ വീടിനുമുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തു.
ഇതേത്തുടര്‍ന്ന് കോട്ടയത്തെ നേതാക്കളുമായി ചര്‍ച്ചചെയ്ത് പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കുമെന്ന തീരുമാനത്തില്‍ ഉമ്മന്‍ചാണ്ടി എത്തി. ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ നിന്ന് മാറിനില്‍ക്കേണ്ട സാഹചര്യമില്ലെന്ന് കെസി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.