ലതിക സുഭാഷ് ഐശ്വര്യ കേരള യാത്രയിലെ മുഖ്യ പ്രാസംഗിക; പത്രസമ്മേളം ഉപേക്ഷിച്ച് രമേശ് ചെന്നിത്തല

ശ്രീനു എസ്| Last Updated: ഞായര്‍, 14 മാര്‍ച്ച് 2021 (18:44 IST)
നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കുകയും തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയും ചെയ്ത ലതിക സുഭാഷ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയില്‍ മുഖ്യ പ്രഭാഷകയായിരുന്നു. തന്റെ പതിറ്റാണ്ടുകള്‍ നീണ്ട പ്രവര്‍ത്തനങ്ങള്‍ പറഞ്ഞ് മാധ്യമങ്ങള്‍ക്കുമുന്നില്‍ പറഞ്ഞ് കരഞ്ഞുകൊണ്ടാണ് ലതിക സുഭാഷിന്റെ പടിയിറക്കം.

നാല്‍പതുവര്‍ഷമായി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണ്. പാര്‍ട്ടി പെറ്റമ്മയെപ്പോലെയാണെന്നും മഹിളാ കോണ്‍ഗ്രസ് അധ്യക്ഷക്ക് സീറ്റ് നിഷേധിക്കപ്പെടാന്‍ കാരണമെന്താണെന്ന് ലതിക ചോദിക്കുന്നു. അനുനയത്തിനെത്തിയ എംഎം ഹസനോട് താന്‍ പതിനഞ്ച് വയസ് കുട്ടിയല്ലല്ലോന്നായിരുന്നു അവരുടെ പ്രതികരണം. അതേസമയം കെപിസിസി ആസ്ഥാനത്തു നടക്കേണ്ട പത്രസമ്മേളം രമേശ് ചെന്നിത്തല ഉപേക്ഷിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :