1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Coin removed from kid's throat

നിലവിളക്കില്‍ വച്ചിരുന്ന നാണയം രണ്ടുവയസ്സുകാരന്‍ വിഴുങ്ങി; കുട്ടിയെ കാലില്‍ കമഴ്ത്തിക്കിടത്തി പ്രീതിയുടെ രക്ഷാപ്രവര്‍ത്തനം

coin
ചേര്‍ത്തലയില്‍ രണ്ടുവയസ്സുകാരന്റെ തൊണ്ടയില്‍ കുടുങ്ങിയ നാണയം അപകടമില്ലാതെ പുറത്തെടുത്ത് വീട്ടമ്മ. കഞ്ഞിക്കുഴി പഞ്ചായത്ത് നാലാം വാര്‍ഡിലെ പ്രീതി എന്ന വീട്ടമ്മയാണ് കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കൃത്യസമയത്ത് ഇടപെട്ടത്. അയല്‍പക്കത്തെ കുഞ്ഞിന്റെ പേരിടല്‍ച്ചടങ്ങിനിടെ രണ്ട് വയസ്സുള്ള സഹോദരന്‍ നിലവിളക്കില്‍ വച്ചിരുന്ന നാണയമെടുത്ത് കളിക്കുകയായിരുന്നു. കളിക്കിടെ നാണയം അബദ്ധത്തില്‍ കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങി. 
 
കുട്ടിയുടെ അവസ്ഥ കണ്ട് എല്ലാവരും ഭയന്നു ബഹളമുണ്ടാക്കിയപ്പോള്‍ ഓടിയെത്തിയ പ്രീതി കുഞ്ഞിനെ തന്റെ കാലില്‍ കമഴ്ത്തിക്കിടത്തി പുറത്തുതട്ടി നാണയം പുറത്തെടുക്കുകയായിരുന്നു. വായിച്ചുകിട്ടിയ അറിവിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയെ കമഴ്ത്തി കിടത്തി പുറത്ത് തട്ടിയതെന്ന് പ്രീതി പറയുന്നു. പുത്തനമ്പലം സപ്ലൈകോയിലെ പാക്കിങ് തൊഴിലാളിയാണ് പ്രീതി.
 
About Writer
രേണുക വേണു
അടുത്ത ലേഖനം
രാജ്യത്ത് ഇന്ധനവില കുറച്ചു