അനുബന്ധ വാര്‍ത്തകള്‍
- ആറടി നീളമുള്ള മൂർഖൻ അകത്താക്കിയത് 15ഓളം കോഴിക്കുഞ്ഞുങ്ങളെ !
- മുംബൈയിൽ വീണ്ടും കനത്ത മഴ; റോഡിലെ കുഴിയിൽ ബൈക്ക് താഴ്ന്നു, യാത്രക്കാരന് സംഭവിച്ചത്
- 10 ദിവസത്തിനുള്ളിൽ വീടുകളിൽനിന്നും പിടികൂടിയത് ആറ് രാജവെമ്പാലകളെ, ഭയന്ന് വഴിക്കടവ് നിവാസികൾ
- വീട്ടുകാരറിയാതെ ക്ലാസ് കട്ട് ചെയ്ത് കമിതാക്കൾ നാടു ചുറ്റാനിറങ്ങി, അമിത വേഗത വിനയായി; ഒരു നിമിഷത്തെ അശ്രദ്ധയിൽ പൊലിഞ്ഞത് ഒരു ജീവൻ
- 15 അടിയോളം നീളമുള്ള ഭീമൻ രാജവെമ്പാലയെ പിടികൂടി വാവ സുരേഷ്, വീഡിയോ !
സീറ്റ് കവറിനുള്ളിൽ മൂർഖൻ പാമ്പ്; ബൈക്ക് യാത്രികൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്
ബൈക്ക് താക്കോൽ ഇടാൻ ശ്രമിക്കുമ്പോഴാണ് സീറ്റ് കവറിനുള്ളിൽ നിന്ന് മൂർഖൻ ഫണം വിടർത്തിയത്.
ബൈക്ക് യാത്രക്കാരൻ മൂർഖൻ പാമ്പിന്റെ കടിയേൽക്കാതെ തലനാരിഴയ്ക്ക് രക്ഷപെട്ടു. ബൈക്ക് താക്കോൽ ഇടാൻ ശ്രമിക്കുമ്പോഴാണ് സീറ്റ് കവറിനുള്ളിൽ നിന്ന് മൂർഖൻ ഫണം വിടർത്തിയത്. ഉടൻ എഴുന്നേറ്റ് മാറിയതിനാൽ കടിയേൽക്കാതെ രക്ഷപെടുകയായിരുന്നു.
പരിയാർ പിലാത്തറ റോഡരികിലാണ് സംഭവം. ബുള്ളറ്റ് പാർക്ക് ചെയ്ത വിളിയാങ്കേട്ടെ രാജേഷ് നമ്പ്യാറാണ് തലനാരിഴയ്ക്ക് മൂർഖന്റെ കടിയേൽക്കാതെ രക്ഷപെട്ടത്. വൈകുന്നേരം തിരിച്ചെത്തി ബൈക്കിൽ താക്കോൽ ഇടാൻ നോക്കിയപ്പോഴാണ് സീറ്റ് കവറിനുള്ളിൽ നിന്ന് മൂർഖൻ ഫണം വിടർത്തിയത്. ഉടൻ എഴുന്നേറ്റ് മാറുകയായിരുന്നു. ഉടൻ തന്നെ വനംവകുപ്പിന്റെ പാമ്പുപിടുത്ത വിദഗ്ദനായ ഏഴിലോട് അറത്തിപ്പറമ്പിലെ പവിത്രനെ വിളിച്ചുവരുത്തിയാണ് പാമ്പിനെ പിടികൂടിയത്.