ഈ തേനീച്ചക്കൂട് അസ്ഥാനത്തായിപ്പോയി, കേന്ദ്രമന്ത്രി പങ്കുവച്ച വീഡിയോ വൈറൽ !

Last Updated: വെള്ളി, 23 ഓഗസ്റ്റ് 2019 (19:01 IST)
കേന്ദ്രമന്ത്രി കിരൺ റിജിജു ട്വിറ്ററിൽ പങ്കുവച്ച വീഡിയോയാണ് ഇപ്പോൽ സാമൂഹ്യ മാധ്യമങ്ങളിൽ ചിരി പടർത്തിയിരിക്കുന്നത്. യുവാവിന്റെ ജീൻസിന് പുറകിൽ തേനീച്ചകൾ കൂട്ടംകൂടി നിൽക്കുന്ന വീഡിയോ തരംഗമായി കഴിഞ്ഞു, നിരവധി പേരാണ് ഈ വീഡിയോയെ കുറിച്ച് അന്വേഷണങ്ങളുമായി എത്തിയിരിക്കുന്നത്.


ജീൻസിന് പുറകിൽ തേനീച്ച കൂട്ടംചേർന്ന് സ്ഥാനമുറപ്പിച്ചതിനാൽ അനങ്ങാനാകാതെ സ്റ്റെപ്പിന് മുകളിൽ നിൽക്കുന്ന യുവാവിനെ വീഡിയോയിൽ കാണാം. യുവാവിനൊപ്പമുള്ള സുഹൃത്തുക്കൾ സംഭവം കണ്ട് ചിരിക്കുന്നുണ്ട്. ഈ തേനീച്ചക്കൂട് അസ്ഥാനത്തായിപ്പോയി നാഗാലാൻഡിൽ മാത്രമേ ഇത് കാണാനാകൂ
എന്ന തലക്കുറിപ്പോടെയാണ് മന്ത്രി വീഡിയോ പങ്കുവച്ചിരിക്കുന്നത്. രസകരമായ കമന്റുകളാണ് പലരും വീഡിയോക്ക് താഴെ കുറിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :