വീട്ടുകാരറിയാതെ ക്ലാസ് കട്ട് ചെയ്ത് കമിതാക്കൾ നാടു ചുറ്റാനിറങ്ങി, അമിത വേഗത വിനയായി; ഒരു നിമിഷത്തെ അശ്രദ്ധയിൽ പൊലിഞ്ഞത് ഒരു ജീവൻ

Last Modified ബുധന്‍, 26 ജൂണ്‍ 2019 (16:32 IST)
അമിത വേഗതയും അശ്രദ്ധയും മൂലമാണ് ഭൂരിഭാഗം അപകടങ്ങളും നാട്ടിൽ സംഭവിക്കുന്നത്. അമിത് അവേഗതയിൽ വന്ന കാറിടിച്ച് യുവാവിന് ദാരുണാന്ത്യം. ബിഎസ്എന്‍എല്‍ ജീവനക്കാര്‍ നിതിൻ (27) ആണ് മരിച്ചത്. പുനക്കന്നൂര്‍ വായനശാല ജങ്ഷനിലാണ് സംഭവം. സംഭവസ്ഥലത്ത് ബൈക്ക് നിർത്തിയിട്ട് സമീപം ഫോണിൽ സംസാരിക്കുകയായിരുന്നു നിതിൻ.

അമിത വേഗതയിൽ വന്ന കാറാണ് നിതിന്റെ മരണത്തിനു കാരണമായത്. കാറില്‍ സഞ്ചരിച്ചിരുന്നവരെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. കാറിലെ യാത്രക്കാർ ആറു പേരും ബികോം വിദ്യാര്‍ഥികള്‍ ആണ്. സമപ്രായക്കാരായ യുവതീ യുവാക്കളായിരുന്നു കാറിലുണ്ടായിരുന്നത്. ഇവരെല്ലാം കമിതാക്കളാണെന്ന സൂചനയാണ് ലഭിക്കുന്നത്.

കോളേജില്‍ നിന്നും ക്ലാസ് കട്ട് ചെയ്ത് കാര്‍ വാടകക്ക് എടുത്ത് കറങ്ങാന്‍ ഇറങ്ങിയതാണെന്ന് സൂചനയുണ്ട്. അപകടത്തില്‍ കാറിലുണ്ടായിരുന്ന ഒരു പെൺകുട്ടിയുടെ കൈ ഒടിയുകയും ചെയ്തു. പാണ്ടനാട് സ്വദേശി സുബിന്‍ എന്നയാള്‍ ആണ് വാഹനം ഓടിച്ചിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :