1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. CM raveendran hospitalised again

ഇഡി‌യ്‌ക്ക് മുൻപിൽ ഹാജരാകേണ്ടത് വ്യാഴാഴ്‌ച്ച, സിഎം രവീന്ദ്രൻ വീണ്ടും ആശുപത്രിയിൽ

ഇഡി
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രവറ്റ് സെക്രട്ടറിയായ സിഎം രവീന്ദ്രനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്‌ച്ച ചോദ്യം ചെയ്യാൻ രവീന്ദ്രന് ഇ‌ഡി നോട്ടീസ് അയച്ചിരുന്നു.
 
നേരത്തെ രണ്ട് തവണ ഇ‌ഡി ചോദ്യം ചെയ്യാൻ നോട്ടീസ് അയച്ചപ്പോളും രവീന്ദ്രൻ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ആദ്യം കൊവിഡിനെ തുടർന്നും രണ്ടാമത് കൊവിഡാനന്തര ചികിത്സയ്ക്കുമായിരുന്നു രവീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് ബാധയ്‌ക്ക് ശേഷം ഇപ്പോളും ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടെന്നാണ് രവീന്ദ്രൻ പറയുന്നത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
സംസ്ഥാനത്ത് 5032 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 31 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.31 ശതമാനം