പ്രതിദിന കൊവിഡ് ബാധിതർ 30,000ൽ താഴെ, 39,045 പേർക്ക് രോഗമുക്തി, രാജ്യത്ത് കൊവിഡ് ബാധിതർ 97 ലക്ഷം കടന്നു

വെബ്ദുനിയ ലേഖകൻ| Last Updated: ബുധന്‍, 9 ഡിസം‌ബര്‍ 2020 (09:40 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 26,567 പുതിയ കൊവിഡ് പൊസിറ്റീവ് കേസുകൾ. മാസങ്ങൾക്ക് ശേഷമാണ് പ്രതിദിന രോഗികളുടെ എണ്ണം 30,000ൽ താഴെ എത്തുന്നത്. രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 97 ലക്ഷം കടന്നു. 97,03,770 പേർക്കാണ് ഇന്ത്യയിൽ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇന്നും പ്രതിദിന കൊവിഡ് കേസുകളെക്കാൾ രോഗമുക്തരുടെ എണ്ണത്തിൽ വർധനവുണ്ട്. 39,045 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്.

385 പേർ ഇന്നലെ മരിച്ചു. കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,40,958 ആയി ഉയർന്നു. രാജ്യത്ത് രോഗമുക്തരുടെ എണ്ണം 91ലക്ഷം കടന്നു എന്നത് ആശ്വാസകരമാണ്. 91,78,946 പേർ ഇന്ത്യയിൽ കൊവിഡിൽനിന്നും രോഗമുക്തി നേടി. 3,83,866.. പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 10,26,399 സാംപിളുകകൾ കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കി. 14,88,14,055 സംപിളുകൾ രാജ്യത്ത് ഇതുവരെ ടെസ്റ്റ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :