അനുബന്ധ വാര്‍ത്തകള്‍
- 24 മണിക്കൂറിനിടെ 83,809 പേർക്ക് രോഗം, രാജ്യത്ത് കൊവിഡ് മരണം 80,000 കടന്നു
- കോവിഡ് പ്രതിരോധത്തിന് തദ്ദേശ സ്ഥാപനങ്ങളും മുഖ്യപങ്ക് വഹിക്കുന്നു: മുഖ്യമന്ത്രി
- ജനങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ അട്ടിമറിയ്ക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി
- ഒറ്റദിവസം 92,071 പേർക്ക് രോഗം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 48 ലക്ഷം കടന്നു
- കൊറോണ വൈറസ് ലാബില്‍ നിര്‍മിച്ചതെന്ന് ചൈനയില്‍ നിന്ന് ഒളിച്ചോടിയ ഗവേഷക; തെളിവുകള്‍ ഉടന്‍ പുറത്തുവിടും
സുരേന്ദ്രനല്ല പിണറായി വിജയന്‍, സുരേന്ദ്രന് സമനില തെറ്റി: മുഖ്യമന്ത്രി
ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് സമനില തെറ്റിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിസ്ഥാനമില്ലാതെ, അപവാദപ്രചരണം നടത്തുകയാണ് സുരേന്ദ്രനെന്നും ഇങ്ങനെ മാനസികനില തെറ്റിയ ഒരാളെ തങ്ങളുടെ പ്രസിഡന്‍റ് സ്ഥാനത്ത് ഇരുത്തണമോ എന്ന് ബി ജെ പിയാണ് ആലോചിക്കേണ്ടതെന്നും പിണറായി പറഞ്ഞു.
മുഖ്യമന്ത്രിയും കുടുംബവും അഴിമതിക്കാരാണെന്നാണ് സുരേന്ദ്രന്‍ അപവാദം പ്രചരിപ്പിക്കുന്നത്. സുരേന്ദ്രനല്ല പിണറായി വിജയന്‍. പ്രത്യേക മാനസികാവസ്ഥയില്‍ എന്തും വിളിച്ചുപറയുകയാണ്. അങ്ങനെ വിളിച്ചുപറയുന്ന ഒരാള്‍ക്ക് ഒത്താശ ചെയ്യുന്നതല്ല മാധ്യമപ്രവര്‍ത്തനമെന്നും അത് മാധ്യമപ്രവര്‍ത്തകര്‍ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
“ഒരു വലിയ കോഴ നിങ്ങളുടെ മുമ്പിലേക്ക് ഒരാള്‍ കൊണ്ടുവന്നാല്‍ എന്തായിരിക്കും പ്രതികരണം എന്ന് ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഒരിക്കല്‍ എന്നോട് ചോദിച്ചു. അങ്ങനെ ഒരാള്‍ വരട്ടെ അപ്പോള്‍ അയാള്‍ക്ക് മനസിലാകും എന്തായിരിക്കും അനുഭവം എന്നായിരുന്നു എന്‍റെ മറുപടി. അഴിമതിക്കറ പുരളാത്തതുകൊണ്ടാണ് ഇങ്ങനെ തലയുയര്‍ത്തി നിന്ന് എന്തിനെയും നേരിടാന്‍ കഴിയുന്നത്” - പിണറായി വ്യക്തമാക്കി.