സംസ്ഥാനത്ത് ഇന്ന് 3215 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 3013 പേർക്ക് സമ്പർക്കംവഴി രോഗം

അഭിറാം മനോഹർ| Last Modified ചൊവ്വ, 15 സെപ്‌റ്റംബര്‍ 2020 (18:30 IST)
സംസ്ഥാനത്ത് ഇന്ന് 3215 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2532 പേർ രോഗമുക്തരയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 3013 പേർക്കും സമ്പർക്കം മൂലമാണ് രോഗബാധയുണ്ടായത്. ഇതിൽ 313 രോഗികളുടെ ഉറവിടം വ്യക്തമല്ല. അതേസമയം സംസ്ഥാനത്ത് ഇന്ന് 89 ആരോഗ്യപ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 41,054 സാമ്പിളുകളാണ് പരിശോധിച്ചത്.
നിലവിൽ 31,156 പേരാണ് സംസ്ഥാനത്ത് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുൻനത്. എന്നാൽ അതേസമയം സംസ്ഥാനത്ത് മാസ്‌ക്‌ ധരിക്കാത്തവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. സംസ്ഥാനത്ത് ഇന്ന് മാസ്‌ക് ധരിക്കാത്തതിന് 5901 പേര്‍ക്കെതിരേ കേസെടുത്തു.

ഇന്ന് രോഗ സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ പ്രകാരം തിരുവനന്തപുരം- 656, മലപ്പുറം- 348, ആലപ്പുഴ- 338, കോഴിക്കോട്- 260, എറണാകുളം- 239, കൊല്ലം- 234, കണ്ണൂര്‍- 213, കോട്ടയം- 192, തൃശൂര്‍- 188, കാസര്‍ഗോഡ്- 172, പത്തനംതിട്ട- 146, പാലക്കാട്- 136, വയനാട്- 64, ഇടുക്കി- 29 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12 മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :